Latest News

കാന്‍സര്‍ രോഗികള്‍ക്ക് 3 ലക്ഷം നഷ്ടപരിഹാരം

കാസര്‍കോട്: ദുരിതബാധിതരായി കിടപ്പിലായ രോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും മറ്റു രോഗികള്‍ക്ക് 3 ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍ തളിച്ചു തുടങ്ങിയതിനു ശേഷം ജനിച്ച ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപാ വീതവും നഷ്ടപരിഹാരം നല്‍കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശയിലുള്‍പ്പെടാത്ത കാന്‍സര്‍ രോഗികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവായി.
നേരത്തേ നിലവിലുണ്ടായിരുന്ന പട്ടികയിലും 2011 ഓഗസ്റ്റ്,ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും കണ്ടെത്തിയ കാന്‍സര്‍ രോഗികള്‍ക്കും കൂടി മൂന്നു ലക്ഷം രൂപാ വീതം ഗഡുക്കളായി നഷ്ടപരിഹാരം നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകളില്‍ ശാരീരിക വൈകല്യമുളള രോഗികള്‍ക്ക് കൊടുക്കുന്ന 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന മാതൃകയിലാണിത്.
ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ വിദഗ്ദ്ധ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1318 പേരില്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 3 വിഭാഗങ്ങളില്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും 5 ലക്ഷം രൂപയും മറ്റു വൈകല്യമുളളവര്‍ക്ക് 3 ലക്ഷം രൂപയും നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടില്ലാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടുളള രോഗികളില്‍ അടിയന്തിര ചികിത്സ ആവശ്യമുളളവരുമായ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്നതിനുളള കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍(സ്‌പെഷല്‍സെല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വികിടിംസ്) ജില്ലാ മെഡിക്കല്‍ ഓഫീസര്‍,എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാംമാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.