തിരുവനന്തപുരം: മുസ്‌ലിം സമുദായത്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയും 21 തികയാത്ത പുരുഷനും വിവാഹിതരായാല്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ശൈശവ വിവാഹം തടയാന്‍ ഉള്ള നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് വെളിപ്പെടുത്തുന്നതാണ് തദ്ദേശ ഭരണ വകുപ്പിന്റെ ഈ സര്‍ക്കുലര്‍ . കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടര്‍ക്കാണ് ഈ സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2008 ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു ചട്ടങ്ങള്‍ കൊണ്ടുവന്നു. 2008 ന് ശേഷമുള്ള എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഈ ചട്ടം അനുശാസിക്കുന്നു ഇതിനുമുമ്പു നടന്ന വിവാഹം ഇഷ്ടമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. എന്നാല്‍ മലപ്പുറം പോലെയുള്ള ജില്ലകളില്‍ പ്രായം തികയാതെ നടത്തിയ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. പഞ്ചായത്തുകള്‍ സംശയനിവാരണത്തിന് കിലയെ സമീപിച്ചു. കില ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. ഇതിന് തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടിയിലാണ് നിയമതടസ്സമില്ലെന്ന് വ്യക്തമാക്കിയത്.
നിയമവകുപ്പിന്റെ ഉപദേശമനുസരിച്ചാണ് ഈ സര്‍ക്കുലര്‍. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസ് തികയാത്ത പെണ്ണും 21 തികയാത്ത ആണും വിവാഹിതരാവാന്‍ പാടില്ല. എന്നാല്‍ 1957 ലെ മുസ്‌ലിം വിവാഹ നിയമത്തില്‍ വിവാഹ സമയത്ത് ആണിന് 21 ഉം പെണ്ണിന് 18 ഉം തികഞ്ഞിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. 1970 ല്‍ അബൂബക്കറും മരിക്കാറും തമ്മിലുള്ള കേസില്‍ ഹൈക്കോടതി വിധിച്ചതും ഇതിന് ബലം നല്‍കുന്നു.
പ്രായപൂര്‍ത്തിയായ ഏതൊരു മുഹമ്മദീയനും ആരോഗ്യകരമായ മനസ്സുണ്ടെങ്കില്‍ വിവാഹിതരാകാമെന്നാണ് ഈ വിധി. 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറയുന്നില്ലെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. വിവാഹം നടക്കുമ്പോള്‍ കുട്ടിയായിരുന്നാലും പിന്നീട് സമ്മതമാണെങ്കില്‍ വിവാഹം സാധുവായി കണക്കാക്കാമെന്നാണ് നിയമത്തിന്റെ മൂന്നാംവകുപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രായം തികയുംമുമ്പ് നടന്ന മുസ്‌ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment