കൊച്ചി: മുന്‍കാല സാരഥികളുടെ സംഗമത്തോടെ എസ്എസ്എഫ് സംസ്ഥാന സമ്മേളനത്തിനു കൊടികളുയര്‍ന്നു. ഓര്‍മകളും വികാരങ്ങളും സംഗമിച്ച ചടങ്ങില്‍ 1979 മുതല്‍ എസ് എസ്എഫിന് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കിയവരാണ് 40 സംഘടനാ പതാകകള്‍ സമ്മേളന വേദിയായ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച കാല്‍നടജാഥകളില്‍ നേതാക്കളും പ്രവര്‍ത്തകരും കൈമാറി എത്തിച്ചതാണു പതാകകള്‍.
എറണാകുളം ജില്ലയിലെ നാല്‍പതു കേന്ദ്രങ്ങളില്‍നിന്നാണു കൊടിമരങ്ങള്‍ കൊണ്ടുവന്നത്. എസ് എസ് എഫിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരും സഹ ഭാരവാഹികളുമാണ് പതാകകള്‍ ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റായിരുന്ന എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് വെള്ളില മുഹമ്മദ് ഫൈസിയുടെ അഭാവം നേതാക്കള്‍ സ്മരിച്ചു. സംസ്ഥാന ഭാരവാഹികള്‍ക്കു പുറമേ ദീര്‍ഘകാലം ഓഫിസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുഹമ്മദ് ഇബ്രാഹിം, സലീം അണ്ടോണ എന്നിവരും പതാക ഉയര്‍ത്തലിനു നേതൃത്വം നല്‍കി.
സംഘടനയുടെ മുന്‍കാല നേതാക്കളില്‍ പ്രമുഖരായിരുന്ന ഒ ഖാലിദ്, അബ്ദുര്‍റസാഖ് കൊറ്റി എന്നിവരുടെ സ്മരണകളും ചടങ്ങില്‍ നിറഞ്ഞു നിന്നു. പതാക ഉയര്‍ത്തല്‍ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പി കെ എം സഖാഫി, കെ അബ്ദുല്‍ കലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരമാണ് ജീവിതം എന്ന സന്ദേശവുമായി 26 മുതല്‍ 28 വരെയാണ് എസ്എസ്എഫ് സംസ്ഥാന സമ്മേളനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment