ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസ് എന്‍.ഐ.എ അന്വേഷിക്കുന്നത് നിര്‍ത്തി വച്ചു. കേസിനെ കുറിച്ച് കേന്ദ്രസര്‍ക്കാറില്‍ ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്.കടല്‍ക്കൊല കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദേശമന്ത്രാലയ വക്താവ് അക്ബറുദ്ദീന്‍ അറിയിച്ചിരുന്നു.
കേസിനെ കുറിച്ചുള്ള എന്‍.ഐ.എയുടെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉത്തരം നല്‍കിയില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്രെ മറുപടി ലഭിച്ചതിനു ശേഷമേ അന്വേഷണ നടപടികള്‍ പുനരാരംഭിക്കുകയുള്ളൂ എന്നും എന്‍.ഐ.എ അറിയിച്ചു.
Key Words: NIA , death penalty , Italian marines, FIR , National Investigation Agency , Italian marines case


No comments:
Post a Comment