Latest News

കാറ്റും മഴയും: അര്‍ജന്റീനയില്‍ 54 മരണം


ബ്യൂണസ് അയേഴ്‌സ്:  അതിശക്തമായ കാറ്റിലും മഴയിലും അര്‍ജന്റീനയില്‍  54 പേര്‍ മരിച്ചു.  താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും വൈദ്യുതി ആഘാതവുമേറ്റുമാണ് മിക്കവരും മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടു മണിക്കൂറിനുള്ളില്‍ 300 മുതല്‍ 400 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 155 മില്ലി മീറ്റര്‍ മഴ പെയ്തിരുന്നു.തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സിലും തൊട്ടടുത്ത പ്രദേശമായ ല പ്‌ളാറ്റയില്‍ നിന്നും 1,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

വ്യാപകമായ കെട്ടിടനിര്‍മ്മാണ പദ്ധതികള്‍ കാരണം വെള്ളം ഒഴുകാനുള്ള സംവിധാനം ഇല്ലാത്തത് കൊണ്ടാണ് ദുരന്തം സംഭവിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മഴയും കൊടുങ്കാറ്റും വ്യാഴായ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.