തൃക്കരിപ്പൂര്‍: പണമില്ലാത്തതിനാല്‍ ദേശീയ ഡോഡ്ജ് ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ ദിവ്യയും താരയും. മെയ് 10 മുതല്‍ 15 വരെ ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യന്‍ ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസമാണ് ദേശീയ താരങ്ങളായ ദിവ്യക്കും താരയ്ക്കും അറിയിപ്പു ലഭിച്ചത്. എന്നാല്‍, യാത്രയ്ക്കുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന നിര്‍ദേശം ഇരുവരുടെയും മോഹങ്ങള്‍ക്കു തിരിച്ചടിയാവുന്നു.
പീലിക്കോട് പഞ്ചായത്ത് ഏച്ചികൊവ്വലിലെ കൂലിവേലക്കാരനായ യു ദാമോദരന്റെ മകളാണു ദിവ്യ. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ ആണൂര്‍ സ്വദേശിയും കൂലിവേലക്കാരനുമായ ദാമോദരന്റെ മകളാണ് താര.
ഇരുവരും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഒന്നാംവര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിനികളാണ്. മനിലയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് 80,000 രൂപയോളം വേണ്ടിവരും.
കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവരുടെ രക്ഷിതാക്കള്‍ക്ക് ഈ തുക കണെ്ടത്താന്‍ ഏറെ വിഷമം അനുഭവിക്കേണ്ടിവരും. അഞ്ചുവര്‍ഷമായി ദേശീയ മല്‍സരങ്ങളില്‍ ഇരുവരും കേരളത്തിനുവേണ്ടി ജഴ്സി അണിയുന്നുണ്ട്.
സന്നദ്ധ സംഘടനകളോ, സര്‍ക്കാരോ സഹായിച്ചാല്‍ മാത്രമേ ഇവര്‍ക്കു ദേശീയ ടീമിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ.
ശരീഫ് കൂലേരി (തേജസ്)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment