മൈസൂര്‍: മൈസൂരിലെ കല്ല്യാണ്‍ ജ്വല്ലറി ഷോറൂമില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയവര്‍ 9.79 ലക്ഷം രൂപ വിലയുള്ള വജ്രാഭരണങ്ങള്‍ കവര്‍ന്നു. നാല് വനിതകളാണ് മോഷണത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. കടയിലെ സി.സി.ടി.വി.യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവസം രാവിലെ 11.30-ന് സബര്‍ബന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ഷോറൂമിലാണ് സംഭവമുണ്ടായത്. ഇവിടത്തെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട ശേഷമാണ്‌സ്ത്രീകള്‍ ആഭരണങ്ങള്‍ കൈക്കലാക്കിയത്. അവര്‍ ഇവിടം വിട്ടു പോയതിനു ശേഷമാണ് കളവു നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ജ്വല്ലറി മാനേജര്‍ പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞദിവസം ബാംഗ്ലൂരിലെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റിലുള്ള ഒരു ജ്വല്ലറിയിലും സമാനമായ മോഷണം നടന്നിരുന്നു. ഇരു സംഭവത്തിന് പിന്നിലും ഒരേസംഘം തന്നെയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ബാംഗ്ലൂര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കളവ് നടത്തിയ വനിതകള്‍ വടക്കേ ഇന്ത്യക്കാരാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Karnadaka
No comments:
Post a Comment