വത്തിക്കാന്‍: തനിക്കും പ്രണയം ഉണ്ടായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. പൗരോഹിത്യ ജീവിതം തുടങ്ങുന്നതിന് മുമ്പായിരുന്നു മാര്‍പാപ്പയുടെ പ്രണയം. ഓണ്‍ ഹെവ്ന്‍ ആന്റ് എര്‍ത്ത് എന്ന പുസ്തകത്തിലാണ് മാര്‍പാപ്പ തന്റെ പ്രണയം വെളിപ്പെടുത്തുന്നത്.
അര്‍ജന്റീനയില്‍ വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. അവളോട് അനുരാഗവും തോന്നി. എന്നാല്‍ പൗരോഹിത്യത്തില്‍ ഉറച്ചുനിന്ന് ബ്രഹ്മചര്യം സ്വീകരിക്കാനായിരുന്നു അവസാനം എന്റെ തീരുമാനം- മാര്‍പാപ്പ പറയുന്നു. മാര്‍പാപ്പയുമായി അര്‍ജന്റീനക്കാരനായ അബ്രഹാം സ്‌കോര്‍ക നടത്തിയ സംഭാഷണങ്ങളാണ് മെയ് ഏഴിന് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ബൈബിളിലും ക്രൈസ്തവ ചരിത്രത്തിലും സ്ത്രീകള്‍ക്കുള്ള സ്ഥാനം മാര്‍പാപ്പ എടുത്തുപറയുന്നുണ്ടെങ്കിലും പുരോഹിതര്‍ക്കുള്ള ബ്രഹ്മചര്യ നിയമങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെപ്പോലെ ഫ്രാന്‍സിസും യാഥാസ്ഥികനാണ്. എങ്കിലും മാര്‍പാപ്പയെന്ന നിലയില്‍ ജനങ്ങളോട് കൂടുതല്‍ അടുത്തു പെരുമാറുന്ന അദ്ദേഹത്തിന് പാരമ്പര്യങ്ങളില്‍നിന്ന് മാറി സഞ്ചരിക്കാനാണ് താല്‍പര്യം.


No comments:
Post a Comment