Latest News

രാഷ്ട്രപതി അഞ്ച് ദയാഹര്‍ജി തളളി


ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഞ്ചു പേരുടെ ദയാഹര്‍ജി കൂടി തള്ളിഇതോടെ ഇവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. രണ്ടു പേരുടെ വധശിക്ഷ മരണം വരെ തടവാക്കി കുറച്ചു. ഏഴ് കേസുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഒന്‍പത് പേരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതിക്കു മുന്നിലുണ്ടായിരുന്നത്. അവരില്‍ അഞ്ച് പേരുടെ ശിക്ഷ ശരിവയ്ക്കുകയും രണ്ടു പേരുടെ ദയാഹര്‍ജികള്‍ സ്വീകരിക്കുകയുമായിരുന്നു. ഇതോടെ ദയാഹര്‍ജികളൊന്നും ഇപ്പോള്‍ രാഷ്ട്രപതിയുടെ മുന്നിലില്ല.

ാനഭംഗക്കേസില്‍ ജാമ്യമെടുത്ത് പുറത്തു വന്ന ശേഷം ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെയടക്കം അതേ കുടുംബത്തിലെ അഞ്ചു പേരെ കൊന്ന ധര്‍മ്മപാല്‍, 86ല്‍ ഒരു കുടുംബത്തിലെ 13 പേരെ കൊന്ന കേസിലെ പ്രതി ഗുര്‍മീത് സിംഗ്, യു.പിയില്‍ തങ്ങളുടെ സഹോദരന്റെ കുടുംബത്തിലെ അഞ്ചു പേരെ കൊന്ന കേസിലെ പ്രതികളായ സുരേഷ്, രാംജി, 2001ല്‍ ഹരിയാനയിലെ ഹിസ്സാറില്‍ തന്റെ കുടുംബത്തിലെ എട്ടുപേരെ മയക്കുമരുന്ന് കുത്തിവച്ച് ബോധം കൊടുത്തിയ ശേഷം കൊന്നകേസിലെ പ്രതികളായ മുന്‍ഹരിയാന എം. എല്‍. എയുടെ മകള്‍ സോണിയ, ഭര്‍ത്താവ് സഞ്ജീവ്, പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നകേസിലെ പ്രതി സുന്ദര്‍ സിംഗ്, ഭാര്യയേയും അഞ്ച് മക്കളെയും കൊന്ന ജാഫര്‍ അലി (യു.പി) തന്റെ കുടുംബത്തിലെ നാലു പേരെ കൊന്ന പ്രവീണ്‍( കര്‍ണ്ണാടക) എന്നിവരുടെ ഹര്‍ജികളിലാണ് രാഷ്ട്രപതി തീര്‍പ്പ് കല്പിച്ചത്.

നവംബര്‍ അഞ്ചിന് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും ഫെബ്രുവരി അഞ്ചിന് പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെയും ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് അവരെ തൂക്കിലേറ്റിയിരുന്നു.പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരുന്ന കാലത്ത് 35 പേരുടെ വധശിക്ഷ റദ്ദാക്കിയിരുന്നു

Key Words: President Pranab , mercy petitions,  five cases,  pending mercy petitions, President,  Pranab Mukherjee, President , Pranab, pending mercy plea

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.