Latest News

ഗണേഷ് രാജി വയ്‌ക്കേണ്ടെന്ന് പിളള


തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. എന്നാല്‍ പഴയ നിലപാട് തുടര്‍ന്നാല്‍ എം.എല്‍.എസ്ഥാനം നഷ്ടപ്പെടുമെന്നും ആര്‍.ബാലകൃഷ്ണപിള്ള മുന്നറിയിപ്പ് നല്‍കി.

സമനില തെറ്റിയ ഗണേഷ് താന്‍ പാര്‍ട്ടിയാണെന്ന നിലപാടില്‍ തുടരുകയാണെങ്കില്‍ പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പത്താനാപുരത്ത് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ മത്സരിക്കാനോ സ്ഥാനാര്‍ഥിയാകാനോ താനില്ല. പത്താനാപുരത്ത് മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെങ്കിലും മത്സരിക്കില്ല. ആവശ്യം മത്സരിക്കാന്‍ പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ കണ്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഗണേഷ് രാജിവെച്ചത്. സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി പുറത്താക്കിയാണ്. യാമിനി വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. ഗണേഷ്‌കുമാര്‍ പറഞ്ഞ ബാഹ്യ ഇടപെടലുകളെയും ഗൂഢാലോചനയെയും കുറിച്ച് അന്വേഷിക്കണം.

ഗണേഷ്‌കുമാര്‍ രാജിവെച്ച സ്ഥിതിക്ക് കേരള കോണ്‍ഗ്രസ്ബിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇനി മന്ത്രി സ്ഥാനം ആവശ്യമില്ല. കേരള കോണ്‍ഗ്രസ്ബിക്ക് നല്‍കിയ വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

Key Words: Balakrishna Pilla, Ganesh Kumar, Minister

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.