Latest News

KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു

കാസര്‍കോട്: കുമ്പള റെയില്‍വേ സ്‌റ്റേഷന് സമീപം കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. പൈവളിഗെയിലെ കായര്‍ക്കട്ടയിലെ സുന്ദരന്റെ മകള്‍ ബവിത (26), ഭര്‍ത്താവ് രാമന്‍(35) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉപ്പള ലാല്‍ബാഗിലെ ഹാരിസ്(27), ബവിതയുടെ അമ്മ ജാനകി(48) എന്നിവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബവിതയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോഴാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടം നടന്നത്. ഉപ്പളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 14 എല്‍. 6012 നമ്പര്‍ ഓട്ടോയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 എഫ്. 2893 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയുടെ നില അതീവ ഗുരുതരമാണ്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഓട്ടോയ്ക്കൂള്ളില്‍ കുടുങ്ങിയവരെ ആശുപത്രിയില്‍ എത്തിച്ചത്. ബവിത ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ വാഹനഗതാഗതം അല്‍പ നേരം തടസപ്പെട്ടിരുന്നു. ബവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി.


Updated

eywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.