Latest News

റേഡിയോ ജോക്കിയുമായി രാജസേനന്‍ വരുന്നു


രാജസേനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റേഡിയോ ജോക്കി എന്ന് പേരിട്ടു. സ്വന്തം ജീവിതത്തില്‍ സങ്കടങ്ങളുള്ളപ്പോഴും അത്‌ മറന്ന്‌ സന്തോഷവതിയായി അഭിനയിക്കേണ്ട പെണ്‍കുട്ടിയുടെ കഥയാണ് രാജസേനന്‍ റേഡിയോ ജോക്കിയിലൂടെ പങ്കുവയ്‌ക്കുന്നത്.

2 മോഡല്‍ എന്ന തന്റെ പുതിയ ചിത്രത്തിന് തൊട്ടു പിന്നാലെയാണ്  രാജസേനന്‍ റേഡിയോ ജോക്കി ഒരുക്കുന്നത്. റേഡിയോ ജോക്കിയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ രാജസേനന്റേതുതന്നെയാണ്‌.  റേഡിയോ ജോക്കിയുടെ ആത്മസംഘര്‍ഷങ്ങളാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം.

സംഗീതത്തിന് ഏറെ പ്രാധാന്യമുളള​ചിത്രമാണിത്. ഗാനങ്ങളൊരുക്കുന്നത്‌ എം. ജയചന്ദ്രനും സന്തോഷ്‌ വര്‍മ്മയും ചേര്‍ന്നാണ്‌. സിനിമയിലെ കേന്ദ്രകഥാപാത്രമായ റേഡിയോ ജോക്കിയുടെ വേഷത്തിനായി പുതുമുഖത്തെ കണ്ടെത്താനുളള​ശ്രമത്തിലാണ് സംവിധായകന്‍.  രാജസേനന്‍  അതിഥി വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

Tags: 72 Model , Rajasenan, Radio Jockey, female RJ , women-centric film ,  life of a radio jockey, Santhosh Varma , M Jayachandran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.