Latest News

ശ്രുതി കമലിനൊപ്പം അഭിനയിക്കില്ല



ഉലക നായകന്‍ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ഒരുമിച്ച് അഭിനയിക്കുന്നു എന്ന ആവേശത്തിലായിരുന്നു ആരാധകര്‍. തന്റെ അടുത്ത ചിത്രത്തില്‍ ശ്രുതി ഉണ്ടാകുമെന്ന് കമല്‍ തന്നെയാണ് അറിയിച്ചത്. ശ്രുതി അതിനെ ശരിവക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അച്ഛനൊപ്പം അഭിനയിക്കാന്‍ സമയമില്ലെന്ന് ശ്രുതി വ്യക്തമാക്കി.

ഇപ്പോള്‍ എനിക്ക് ആറ് സിനിമകള്‍ ഉണ്ട്. അതുകൊണ്ട് അച്ഛന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അച്ഛനോടൊപ്പം ബിറ്റര്‍ ചോക്കലേറ്റ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ദു:ഖവും എന്നാല്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചതില്‍ സന്തോഷവും ഉണ്ട്- ശ്രുതി ട്വിറ്ററിലൂടെ അറിയിച്ചു.

ഏഴാം അറിവ് എന്ന ചിത്രത്തിനു ശേഷം നിരവധി അവസരങ്ങള്‍ ശ്രുതിയെ തേടിയെത്തി. തിരക്കുകളായതോടെ അച്ഛന്റെ സിനിമയില്‍ അഭിനയിക്കാന്‍  കഴിയാത്തത് മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണമാണെന്നാണ് ശ്രുതി പറയുന്നത്. ബിറ്റര്‍ ചോക്കലേറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ ഹാസന്‍ ആണ്.

Key Words: Southern actress, Shruti Hassan,  actor-filmmaker, Kamal Hassan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.