Latest News

വിഎസിന്റെ സബ്മിഷനെ ചൊല്ലി ബഹളം: സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

Kerala, Assembly, VS Achuthanandan,
തിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ നിയമസഭയില്‍ ഇന്നും ബഹളം. ബഹളം നിയന്ത്രണാധീതമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഇരയെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. പിന്നീട് ചോദ്യോത്തര വേള സുഗമായി നടന്നു. മുഖ്യമന്ത്രിക്കെതിരേ പ്‌ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

സഭയെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മികമായി അധികാരമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ സബ്മിഷനുകളെ ചൊല്ലിയാണ് ഇന്ന് ബഹളം ആരംഭിച്ചത്. ഇന്നലെ ഏജിസ് ഓഫീസുമായി ബന്ധപ്പെട്ട സബ്മിഷന്‍ വിഎസ് നല്‍കിയിരുന്നു. ഇത് ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഗണേഷ് വിഷയത്തില്‍ മറ്റൊരു സബ്മിഷന്‍ കൂടി വിഎസ് നല്‍കുകയായിരുന്നു.

രാവിലെ എട്ടേകാലിനാണ് ഇത് സ്പീക്കറെ അറിയിച്ചത്. എന്നാല്‍ വൈകിയതിനാല്‍ ഇക്കാര്യം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ ഈ സമയം സബ്മിഷന്‍ മറുപടി പറയാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്്ടി സ്പീക്കറെ അറിയിച്ചു. എന്നാല്‍ കീഴ്വഴക്കം ഇതല്ലെന്ന് സ്പീക്കര്‍ ചൂണ്്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇന്നലത്തെ സബ്മിഷന് പകരം ഇന്നത്തെ സബ്മിഷന്‍ പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സബ്മിഷന്‍ വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നു സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 

അവര്‍ ഇരിപ്പ ിടങ്ങളില്‍നിന്ന് എഴുന്നേറ്റ് ബഹളം വച്ചു. ചിലര്‍ നടുത്തളത്തിലേക്കും ഇറങ്ങിയതോടെ 9.39ന് സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സഭ പിരിഞ്ഞതിനു പിന്നാലെ സ്പീക്കര്‍ ജി. കാര്‍ത്തിയേകന്‍ യുഡിഎഫ് നേതാക്കളുമായും എല്‍ഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടത്തി. സഭയുടെ സുഗമായ നടത്തിപ്പിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാന്‍ ശ്രമിക്കുന്നതിനാണ് സ്പീക്കറുടെ ശ്രമം.

Keywords: Kerala, Assembly, VS Achuthanandan, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.