വാസ്‌കോ: ദേശീയ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. നിര്‍ണായക മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള പൂനെ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചര്‍ച്ചില്‍ സാധ്യത സജീവമാക്കിയത്. ചര്‍ച്ചിലിന് ഇപ്പോള്‍ അഞ്ച് പോയിന്റിന്റെ ലീഡായി.
അന്‍പത്തിയെട്ടാം മിനുട്ടില്‍ ബിനീഷ് ബാലനും അറുപത്തിമൂന്നാം മിനുട്ടില്‍ സുനില്‍ ഛേത്രിയും നേടിയ ഗോളുകളാണ് ചര്‍ച്ചിലിന് ജയമൊരുക്കിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ ജെറി കാര്‍പെ പൂനെക്കു വേണ്ടി ഒരു ഗോള്‍ മടക്കി. വാസ്‌കോ ഡ ഗാമയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
22 മത്സരങ്ങളില്‍ ചര്‍ച്ചിലിന് 47ഉം രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 42ഉം പൂനെക്ക് 37ഉം പോയിന്റാണുള്ളത്.
No comments:
Post a Comment