കോഴിക്കോട്: കൊച്ചി മുസ്രിസ് ബിനാലെയെ പരിഹസിച്ചു മറ്റൊരു ബിനാലെ ചൊവ്വാഴ്ച കോഴിക്കോട്ട് തുടങ്ങും. കോഴിക്കോട് കൊയിലാണ്ടി കുനാലെ 2013 എന്നു പേരു നല്കിയ പരിപാടി കോഴിക്കോടിന്റെ ചിരിയായിരുന്ന രാമദാസ് വൈദ്യര്‍ക്ക് സമര്‍പ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുനാലെ ഒക്ടോബര്‍ രണ്ടിന് അവസാനിക്കും. കൊച്ചി ബിനാലെ കഴിഞ്ഞു വരുന്ന എല്ലാ ഏപ്രില്‍ ഒന്നിനും ഇനി മുതല്‍ കോഴിക്കോട് കൊയിലാണ്ടി കുനാലെ അരങ്ങേറും. ബിനാലെക്ക് ക്യൂറേറ്റര്‍മാരായി രണ്ടുപേര്‍ സ്വയം അവരോധിതരായത് പോലെ കുനാലെക്കും ആര് മോഹനന്, ഫ്രാന്‍സിസ് കോടക്കുന്ന് എന്നിവര്‍ സ്വയം ക്യൂറേറ്റര്‍മാരായി നിയമിതരായി.
മുതലക്കുളത്തെ അലക്കുകാരുടെ ഇന്സ്റ്റലേഷന്, ലളിത കലാ അക്കാദമിയുടെ മുന്‍വശത്തുള്ള തകര്‍ന്ന കൂറ്റന്‍ ചില്ലിന്റെ ശില്‍പ്പം, മാനാഞ്ചിറ മൈതാനത്തും കടപ്പുറത്തും ഭട്ട് റോഡ് ബീച്ചിലുമുള്ള രണ്ട് ഡസനോളം കരിങ്കല്‍ ശില്പ്പങ്ങള് തുടങ്ങി ആറ് ഇന്‍സ്റ്റലേഷനുകള്‍ കുനാലെക്കായി ഒരുക്കിയിട്ടുണ്ട്. കൂനാലെക്കായി സര്‍ക്കാര്‍ ഗ്രാന്റോ സഹായ ധനമോ ചോദിക്കുന്നില്ലെന്നും കുനാലെയുടെ തുടക്ക സമയത്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുമെന്നും സമാപന മാവുമ്പോഴേക്കും അന്വേഷണം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരിഹാസ രൂപേണ ക്യൂറേറ്റര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആര് മോഹനന്, കോടക്കുന്ന് പങ്കെടുത്തു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment