തലയും മുഖവും തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ വികൃതമായ ജലീലിന്റെ മൃതദേഹം അബുദാബി ബഹിയാസില്‍ത്തന്നെ ഖബറടക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജലീലിന്റെ അവകാശികള്‍ ബന്ധുവായ ഗഫൂര്‍ കാരയിലിന് കേസ് നടത്താനുള്ള പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ഗഫൂര്‍ ദുബായിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് വക്കാലത്ത് നല്‍കുകയുമായിരുന്നു.
അബുദാബി കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ 6 വര്‍ഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ അബുദാബി സുപ്രീംകോടതി, കീഴ്‌ക്കോടതിയുടെയും അപ്പീല്‍ കോടതിയുടെയും പ്രതികൂലവിധികള്‍ അസ്ഥിരപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി മുഴുവന്‍ കേസ് രേഖകളും അപ്പീല്‍ കോടതിയിലേക്ക് തിരികെ അയയ്ക്കുകയും കേസ് വീണ്ടും വിചാരണനടത്താന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
അപ്പീല്‍കോടതി വീണ്ടും കേസ് പരിഗണിച്ച് മരണപ്പെട്ട ജലീലിന്റെ അവകാശികള്‍ക്ക് മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും 39,840 ദിര്‍ഹം കോടതിച്ചെലവും നല്‍കാന്‍ അല്‍ അയിന്‍ അഹല്ല്യാ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെടുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment