Latest News

അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം: നൂറിലേറെ പേര്‍ക്ക് പരിക്ക്

World, Texas, Blast, US, Injured,
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ രാസവള ഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. രണ്ടു പേര്‍ കൊല്ലപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഏഴുപതോളം പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നൂറു കണക്കിന് പേര്‍ക്കു പരിക്കേറ്റു. ടെക്‌സസിലെ വേകോയിലെ രാസവള ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. ബോസ്റ്റണ്‍ മാരണത്തണിനിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ആഘാതം മാറും മുന്‍പാണ് അമേരിക്കയെ നടുക്കി വീണ്ടുമൊരു സ്‌ഫോനത്തിന്റെ റിപ്പോര്‍ട്ടു കൂടി പുറത്തുവരുന്നത്. 

തിങ്കളാഴ്ചയായിരുന്നു ബോസ്റ്റണിലെ സ്‌ഫോടനം. ഇതിനു പിന്നാലെ ബുധനാഴ്ച പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മാരക വിഷം പുരട്ടിയ കത്ത് ലഭിക്കുകയും ചെയ്തിരുന്നു. രാസവള ഫാക്ടറിയിലെ സ്‌ഫോടനം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊരു സ്‌ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അതിശക്തമായ സ്‌ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ടെക്‌സസിലെ ചെറു നഗരമാണ് വാകോ. അതേസമയം സ്‌ഫോടനം തീവ്രവാദി ആക്രമണമാണോ എന്നു വ്യക്തമല്ല.

Keywords: World, Texas, Blast, US, Injured, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.