Latest News

ഉദുമ കുന്നില്‍ മഖാം ഉറൂസിന് കൊടിയേറി

Malabarflash

ഉദുമ: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വര്‍ഷത്തില്‍ ഒരിക്കല്‍ കഴിച്ചു വരാറുളള പുരാതനമായ ഉദുമ കുന്നില്‍ മഖാം ഉറൂസിന് ഭക്തി നിര്‍ഭരമായ ചടങ്ങില്‍ കൊടിയേറി.
ഖാസി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ പതാക ഉയര്‍ത്തിയതോടെയാണ് 5 ദിവസം നീണ്ടണ്‍ടു നില്‍ക്കുന്ന ഉറൂസ് പരിപാടിക്ക് തുടക്കമായത്. ബുധനാഴ്ച നടന്ന ദിക്ര്‍ ദുആ മജ്‌ലിസിന് സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. ഖാസി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍ ഹനീഫി, പളളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ഖമറുദ്ദീന്‍ സൈനി, ഹസ്ബുളള തളങ്കര, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാത്രി ഹാമിദ് യാസീന്‍ അല്‍ ജൗഹരി കൊല്ലം പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും തുടര്‍ന്ന് സയ്യിദ് പൂക്കോയ തങ്ങള്‍ ആന്ത്രോത്തിന്റെ നേതൃത്വത്തില്‍ ദഫ് റാത്തീബ് നടക്കും.
വെളളിയാഴ്ച അബ്ദുല്‍ റഹിമാന്‍ മുസ്‌ല്യാര്‍ പുത്തൂരും, ശനിയാഴ്ച അബ്ദുല്‍ വഹാബ് നൗഈമി കൊല്ലവും പ്രഭാഷണം നടത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൗലീദ് പാരായണത്തിന് ശേഷം വൈകുന്നേരം 4 മണിക്ക് നടക്കുന്ന അന്നദാനത്തോടെ ഉറൂസ് പരിപാടികള്‍ സമാപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.