Latest News

സുള്ള്യയില്‍ യുവാവിനെ കുത്തിക്കൊന്നു; അമ്മാവന്‍ അറസ്റ്റില്‍

National, Obituary, Stabbed to death, Karnataka
സുള്ള്യ: സ്വത്തുതര്‍ക്കത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. സദാശിവ നായിക്ക് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സദാശിവന്റെ അമ്മാവന്‍ നാരായണ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ടിന് ആലട്ടി ഗ്രാമത്തിലെ ബൊല്ലൂരിലാണ് സംഭവം നടന്നത്.

സുള്ള്യ റോട്ടറി സ്‌കൂളിലെ പ്യൂണാണ് നാരായണ നായിക്ക്. സ്വത്തവകാശത്തെ സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിനിടയില്‍ നാരായണ നായിക്ക് കത്തിയെടുത്ത് സദാശിവനെ കുത്തുകയായിരുന്നു. സദാശിവനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാരായണ നായിക്കിന്റെ മകള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Keywords: National, Obituary, Stabbed to death, Karnataka

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.