Latest News

ഉഡുപ്പിയില്‍ ആരാധനാലയത്തിന് നേരെ അക്രമം

ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിക്കടുത്ത നെജരുവില്‍ ആരാധനാലയത്തിന് നേരെ അക്രമം. നെജരു ജുമാ മസ്ജിദിനുനേരെ ഒരു സംഘം അക്രമികള്‍ കല്ലെറിഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. കല്ലേറില്‍ മസ്ജിദിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കൂടാതെ പള്ളിയുടെ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
2008 നവംബര്‍ 26നും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മുംബൈ ഭീകരാക്രമണമുണ്ടായതിനുശേഷമാണ് ജുമാ മസ്ജിദിനുനേരെ ആക്രമണമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.
കേലന്‍ജരുവിലുണ്ടായ മറ്റൊരു സംഭവത്തില്‍ ഇരുപതിലേറെ പേരടങ്ങുന്ന സംഘം യുവാവിനെ
IQBAL

മര്‍ദ്ദിച്ചതായി പരാതി. വിവാഹാഘോഷത്തില്‍ പങ്കെടുത്തുമടങ്ങുകയായിരുന്ന ഇഖ്ബാല്‍ (30)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇഖ്ബാല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. തന്റെ സുഹൃത്തുക്കളായ ഉമര്‍, റിയാസ് എന്നിവരേയും കൈകാര്യം ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി ഇഖ്ബാല്‍ പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് നായക്, പ്രവീണ്‍, പ്രശാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ സംഘ് പരിവാര്‍, ബിജെപി എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണ്. മറ്റ് പ്രതികള്‍ ഒളിവിലാണ്.

Photos: daijiworld

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.