Latest News

വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു; അമ്മയുടെ നില അതീവ ഗുരുതരം

Kerala, Accident, Accidental death, Obituary,
കിളിമാനൂര്‍: മാരുതി വാഗണ്‍ ആര്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഈഞ്ചക്കാട് ആലുവിള വീട്ടില്‍ രവീന്ദ്രന്‍പിള്ള (66), മകള്‍ ശ്രീജ (28) എന്നിവരാണ് മരിച്ചത്. രവീന്ദ്രന്‍പിള്ളയുടെ ഭാര്യ സുമംഗല ദേവി (55), മകന്‍ വിഷ്ണു (22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ സുമംഗലാദേവി അപകടനില തരണം ചെയ്തിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സുമംഗലാദേവി. മകന്‍ വിഷ്ണുവിനെ ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല.

ഇന്ന് രാവിലെ 7.20 ന് സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം കുറവന്‍കുഴിയിലാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലേയ്ക്ക് മകള്‍ ശ്രീജയെ ചികിത്സിക്കാന്‍ പോകുകയായിരുന്നു രവീന്ദ്രന്‍പിള്ളയും കുടുംബവും. ഇവര്‍ വന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
രവീന്ദ്രന്‍പിള്ള സുമംഗലാദേവി ദമ്പതികള്‍ക്ക് ഹരീഷ്‌കുമാര്‍ എന്നൊരു മകനുമുണ്ട്. ഇയാള്‍ അരുണാചല്‍പ്രദേശിലെ ഒരു കമ്പനിയില്‍ ജോലി നോക്കുകയാണ്.

Keywords: Kerala, Accident, Accidental death, Obituary, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.