പൊയിനാച്ചി: കരിച്ചേരി പൊഴുതലയില് ബന്തടുക്ക സ്വദേശി മരത്തിന് മുകളില്‍വെച്ച് ഹൃദയാഘാതംമൂലം മരിച്ചു. ചാമക്കൊച്ചിയിലെ വി.പുരുഷോത്തമന് (51) ആണ് മരിച്ചത്. രണ്ടുമാസമായി പുരുഷോത്തമന് കരിച്ചേരിയിലുള്ള സഹോദരി ലക്ഷ്മിയോടൊപ്പമാണ് താമസം.
അടുത്തയാഴ്ച നടക്കുന്ന തെയ്യംകെട്ടുത്സവത്തിന് പന്തലൊരുക്കാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് സമീപമുള്ള ശീമക്കൊന്നയുടെ ശിഖരം വെട്ടാന്‍ മുകളില്‍ കയറിയപ്പോഴാണ് സംഭവം.
കൂലിപ്പണിക്കാരനാണ്. മുമ്പ് ഗള്‍ഫിലും ജോലി ചെയ്തിരുന്നു. കുടുംബം ബന്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. കളനാട് അച്ചേരിയിലെ പരേതനായ കുഞ്ഞമ്പു വൈദ്യരുടെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ: സുമതി (കാഞ്ഞങ്ങാട് സൗത്ത്). മക്കള്‍: രാഗേഷ്, രമ്യ. മരുമകന്; ചന്ദ്രന് ബന്തടുക്ക. സഹോദരങ്ങള്‍: ലക്ഷ്മി, ഓമന, വിജയന്, അംബിക, ലത.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment