Latest News

രണ്ടു പതിറ്റാണ്ടിനുശേഷം വട്ടക്കയം കാവില്‍ കളിയാട്ടം

വെള്ളരിക്കുണ്ട്: വള്ളിക്കടവ് വട്ടക്കയം കാവില്‍ രണ്ടുപതിറ്റാണ്ടിനുശേഷം നടക്കുന്ന കളിയാട്ടത്തിന് ഒരുക്കങ്ങളായതായി ആഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രദേശത്തെ ആദിവാസി ജനവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ആദിമ ആരാധനാ കേന്ദ്രമാണ് ചൈത്രവാഹിനിപ്പുഴയോട് ചേര്‍ന്നുകിടക്കുന്ന ഈ കാവ്. നാട്ടുകാര്‍ ട്രസ്റ്റ് രൂപവത്കരിച്ച് ഒരുവര്‍ഷം മുമ്പാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ആറിന് രാവിലെ കൊന്നക്കാട് മുത്തപ്പന്‍ മടപ്പുരയില്‍ നിന്നാണ്കലവറനിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം 6.15ന് വിളക്കുപൂജ. തുടര്‍ന്ന് തെയ്യം. ഈശ്വരന്‍, വീരന്‍, അണങ്ങ്, മണിയാണി തെയ്യക്കോലങ്ങള്‍ രാത്രിയില്‍ കെട്ടിയാടും. ഏഴിന് പകല്‍ വിഷ്ണുമൂര്‍ത്തി. ചാമുണ്ഡേശ്വരി, ഗുളികന്‍, മുടന്തേമ്മതെയ്യങ്ങള്‍ അരങ്ങിലെത്തും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ വി.വി.രാഘവന്‍, എ.ജി.രഘുകുമാര്‍, പി.എസ്.രജികുമാര്‍, ടി.കെ.ഷിബു എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Theyyam, Vattakkavu, Kaliyattam, Vishnumoorthi, Veeran, Anagu, maniyani

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.