ഗോണ്ട കൗടിയ പോലീസ് സ്റ്റേഷന്‍ ഓഫീസറായിരുന്ന കെ.ബി.സരോജ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാംനായിക് പാണ്ഡെ, കോണ്‍സ്റ്റബിള്‍ രാം കരണ്‍ സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ മൊത്തം 19 പോലീസുകാരായിരുന്നു പ്രതികള്‍. ഇവരില്‍ 10 പേര്‍ മരിച്ചു.
30 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് വിധി.
ഗോണ്ടയിലെ മാധവ്പുര്‍ ഗ്രാമത്തില്‍ 1982 മാര്‍ച്ച് 12ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊള്ളക്കാരെ പിടിക്കാന്‍ എത്തിയതായിരുന്നു പോലീസുകാര്‍. എന്നാല്‍ പോലീസ് സംഘത്തിലെ ഡിഎസ്പി കെപി സിംഗിനെ മറ്റ് പോലീസുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പോലീസ് ഓഫീസര്‍ ആര്‍ബി സരോജിനെതിരെ അന്വേഷണം നടത്തുന്നതിലെ പ്രതികാര നടപടിയായിരുന്നു കൊലപാതകം.നിരപരാധികളായ ഗ്രാമീണരെ കൊള്ളക്കാരാണെന്ന് പറഞ്ഞ് കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ഡിഎസ്പി കൊല്ലപ്പെട്ടത് കൊള്ളക്കാര്‍ക്കെതിരായ ഏറ്റുമുട്ടലിലാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തു.
നേരത്തെ കേസ് അന്വേഷിച്ച ഓഫീസര്‍ പോലീസുകാരെ വെറുതെവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment