Latest News

റഷ്യയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയെ പുറത്താക്കി


മോസ്‌കോ: റഷ്യന്‍ സര്‍വകലാശാല ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനിയെ  പുറത്താക്കി. സൈബീരിയന്‍ മേഖലയിലെ ക്രാസ്‌നോയാസ്‌ക് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെയാണ് ഹിജാബ് ധരിച്ചെത്തിയതിന് പുറത്താക്കിയത്. വടക്കന്‍ കോക്കസസിലെ ഡാജെസ്താനില്‍നിന്നുള്ള പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

വിദ്യാര്‍ഥിയുടെ മതവിശ്വാസം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തില്‍ വരാന്‍ പാടില്ലെന്ന റഷ്യന്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് വിദ്യാര്‍ത്ഥിനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവന്നതെന്ന് പ്രോസിക്യൂഷന്‍ വക്താവ് യലേന പിമോനെങ്കോ പറഞ്ഞു.

സംഭവത്തോട് പ്രതികരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ വിസമ്മതിച്ചു. മേഖലയിലെ സ്റ്റാവ്‌റോപോളിലുള്ള സ്‌കൂളുകളില്‍ ഹിജാബ് വിലക്കിയത് ഈയിടെ വിവാദമായിരുന്നു.

Key Words: Woman student , illegally expelled,  hijab , Russia, Moscow, Prosecutors, Siberian region , university, Russian Hijab Ban , Muslims, Salikhov family

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.