Latest News

ദിലീപും അമലാപോളും മനോരഥത്തില്‍


ആര്‍. സുകുമാറിന്റെ പുതിയ ചിത്രമായ 'മനോരഥ'ത്തില്‍ ദിലീപ് നായകനാവും.തെന്നിന്ത്യന്‍ താരം അമല പോളാണ് നായിക. പാദമുദ്ര, രാജശില്പി, യുഗപുരുഷന്‍ തുടങ്ങിയ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ആര്‍ സുകുമാര്‍.

ഇതുവരെ രണ്ടു മലയാള ചിത്രങ്ങളിലാണ് അമല നായികയായെത്തിയത്. മോഹന്‍ലാലിന്റെ നായികയായ ജോഷി ചിത്രം 'റണ്‍ ബേബി റണ്‍ ' സൂപ്പര്‍ ഹിറ്റായപ്പോള്‍, ഡോ.ബിജുവിന്റെ 'ആകാശത്തിന്റെ നിറം' അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ലാല്‍ ജോസിന്റെ 'നീലതാമര'യില്‍ ചെറിയൊരുവേഷത്തിലും അമല അഭിനയിച്ചിരുന്നു.

വ്യത്യസ്ത വേഷങ്ങള്‍ തേടുന്ന ദിലീപിന് മനോരഥം ഒരു വെല്ലുവിളിയായിരിക്കും. കല്‍പ്പണിക്കാരനായാണ് ചിത്രത്തില്‍ ദിലീപ് വേഷമിടുന്നത്. ചിരിയും തമാശയും കണ്ണീരുമെല്ലാമായി ചാര്‍ളി ചാപ്ലിന്റെ വൈകാരികഭാവങ്ങളിലേക്ക് സ്വയമറിയാതെ എത്തിച്ചേരുന്ന ഒരു കല്‍പ്പണിക്കാരനാണ് ചിത്രത്തിലെ നായകന്‍. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.കെ. അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ. രാമചന്ദ്രബാബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Tags: Dileep, Manoratham, Amala Paul

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.