Latest News

മ്യാന്‍മറില്‍ സ്കൂളിന് തീപിടിച്ച് 13 കുട്ടികള്‍ മരിച്ചു

യാങ്കൂണ്‍: മ്യാന്‍മറിന്റെ തലസ്ഥാനമായ യാങ്കൂണിലെ ഇസ്ലാമിക് സ്കൂള്‍ ഡോര്‍മിട്രിയില്‍ തീപിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഉറങ്ങികിടക്കുകയായിരുന്ന കുട്ടികള്‍ പുക ശ്വസിച്ചാണ് മരിച്ചത്. ഇന്‍വേര്‍ട്ടറില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണം.
പള്ളിയോടു ചേര്‍ന്നുള്ള മുസ്ലിം മതപഠനശാലയില്‍ വേനലവധി ക്ളാസുകള്‍ക്ക് എത്തിയ ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ തങ്ങിയ ഡോര്‍മിട്രിയുടെ വാതില്‍ പൂട്ടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.