Latest News

റിസര്‍വ് ബാങ്ക് ആസ്ഥാനത്തേയ്ക്ക് അതിക്രമിച്ചുകയറിയത് മലയാളി

National, RBI, Malayali, Attack,
മുംബൈ: റിസര്‍വ് ബാങ്കിന്റെ മുംബയ് ആസ്ഥാനത്ത് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് മലയാളിയാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ ആള്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പത്മഗിരീഷ് ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സാന്പത്തിക ബാദ്ധ്യതയെത്തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കോട്ടയത്തു നിന്നും അന്വേഷണ സംഘം ബുധനാഴ്ച മുംബൈയിലേക്ക് തിരിക്കും.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അതീവ സുരക്ഷാ മേഖലയായ റിസര്‍വ് ബാങ്കിന്രെ മുംബയ് ആസ്ഥാനത്തേക്ക് ഒരാള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Keywords: National, RBI, Malayali, Attack, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.