വെഞ്ഞാറമൂട് : ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് വെഞ്ഞാറമൂട് തത്രാംപൊയ്കയ്ക്ക് സമീപമായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ മന്ത്രി വാഹനത്തില്‍ ഇല്ലായിരുന്നു. ഗണ്‍മാനും, പി.എ.യും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിയെ യാത്രയാക്കിയ ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങവെ തത്രാംപൊയ്കയ്ക്ക് സമീപം ശ്രീ ഗോകുലം മെഡിക്കല്‍ കോളജിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Keywords: Kerala, Accident, Minister, Anoop Jacob

No comments:
Post a Comment