ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ദേവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള ഹൌസില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച.ദേശീയഗെയിംസ് കേരളത്തില്‍ നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു കപില്‍ദേവുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തത്.
പതിനഞ്ചു മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ദേശീയഗെയിംസ് വളരെ പ്രധാനമാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കപില്‍ദേവ് പറഞ്ഞു.
keywords: Sports, Kapil Dev, Umman Chandi, Discussion,


No comments:
Post a Comment