ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരേ രണ്ടാമത്തെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക എഫ്‌ഐആര്‍ രജിസ്‌റര്‍ ചെയ്ത സിബിഐ നടപടി സുപ്രീംകോടതി റദ്ദാക്കി.തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഷായ്‌ക്കെതിരേ രജിസ്‌റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. സിബിഐയുടെ നീക്കത്തെ സുപ്രീംകോടതി വിമര്‍ശിച്ചു.
സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ ഭാഗമാണ് തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസെന്നും രണ്ട് ഏറ്റുമുട്ടലും ഒരേ ഗൂഢാലോചനയുടെ ഭാഗമാണെന്ന നിലപാട് സിബിഐ ലംഘിച്ചിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണ വിധേയരായ വ്യക്തികളെ പീഡിപ്പിക്കാന്‍ വേണ്ടി ഒരേ ഗൂഢാലോചനക്കേസില്‍ പല എഫ്‌ഐആറുകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അറസ്‌റിലായ ഷാ ഇപ്പോള്‍ ജാമ്യത്തിലാണ്.
കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഷാ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. തുളസിറാം പ്രജാപതി കേസില്‍ പ്രത്യേക എഫ്‌ഐആര്‍ രജിസ്‌റര്‍ ചെയ്താല്‍ ഷായെ വീണ്ടും അറസ്‌റ് ചെയ്യേണ്ടിവരും. ഈ കേസിലും പ്രത്യേക ജാമ്യത്തിനായി അദ്ദേഹം വീണ്ടും ശ്രമിക്കേണ്ടിവരുമെന്നും സിബിഐയുടെ നീക്കം ഇതിനാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ജസ്‌റീസുമാരായ പി. സദാശിവം, ബി.എസ് ചൌഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Keywords: National, Amit Sha, Gujrat, CBI

No comments:
Post a Comment