Latest News

സ്വകാര്യബസ് ബൈക്കിലിടിച്ച് തീപിടിച്ചു: വാഹനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു

Kerala, Perumbavoor, Accident,
പെരുമ്പാവൂര്‍ : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ബൈക്കിലിടിച്ച് തീപിടിച്ചു. തീ ആളിപടരും മുന്‍പേ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസും ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ പെരുമ്പാവൂര്‍ - ആലുവ റൂട്ടില്‍ പള്ളിക്കവലയില്‍ വച്ചാണ് അപകടം. ആലുവയില്‍ നിന്നും യാത്രക്കാരുമായി വന്ന സ്വകാര്യ ബസ് പള്ളിക്കവലയില്‍ വച്ച് ബൈക്കിലിടിക്കുകയായിരുന്നു.

ഇടിച്ച ബസ് ബൈക്ക് വലിച്ചുകൊണ്ടുപോയി. ഇതിനിടെ ബസിന്റെ ഡീസല്‍ ടാങ്കിന് സമീപം കുടങ്ങിയ ബൈക്കിന് തീപിടിക്കുകയായിരുന്നു. ഇതോടെ ബസിനും തീപിടിച്ചു. ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ബൈക്ക് യാത്രക്കാരായ കുറുപ്പംപടി സ്വദേശി അരുണ്‍ (27), മഹസില്‍ (20) എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്ക് ഗുരുതരമല്ല. എറണാകുളം പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫറഹാന്‍ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

Keywords: Kerala, Perumbavoor, Accident, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.