Latest News

ദൃശ്യമാധ്യമങ്ങള്‍ ഇരകളുടെ കദനങ്ങളെ ഉത്സവമായി ആഘോഷിക്കുന്നു: കെ.സുധാകരന്‍

Gulf, Damam, Saudi Arabia, Nitaqat,
ദമ്മാം: കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ മത്സരത്തില്‍ ഒന്നാമതാകാന്‍ ഇരകളുടെ കദനങ്ങളെ ഉത്സവങ്ങളായി അഘോഷിച്ചു രസിക്കുന്ന സാഡിസ്റ്റ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നു സൗദി അറേബ്യയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സംജാതമായിട്ടുള്ള തൊഴില്‍ പ്രശ്‌നം മനസ്സിലാക്കാന്‍ എത്തിയ കെ.സുധാകരന്‍ എം.പി കുറ്റപ്പെടുത്തി.
അതിശയോക്തിപരമായ കഥകളും അകാരണമായ ഭീതിയും പ്രചരിക്കുന്ന വേളയില്‍ യാഥാര്‍ത്ഥ്യം വിവരിച്ചു പ്രവാസികള്‍ക്ക് അത്താണിയാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജൂബൈലില്‍ പത്തു മലയാളികള്‍ ആഹാരവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്നതായി ഒരു ടിവി ചാനല്‍ കഴിഞ്ഞ ദിവലം ഫ്‌ലാഷ് ന്യൂസ് നല്‍കി. ഉടന്‍ ഒഐസിസി പ്രവര്‍ത്തകര്‍ ആ ചാനലിന്രെ ബന്ധപ്പെട്ടവരോട് സംഭവസ്ഥലത്തെപ്പറ്റി ആരാഞ്ഞു.എവിടെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതെന്ന് പറയാന്‍ ചാനലുകാര്‍ക്കായില്ല. മറ്റുള്ളവരുടെ ജീവിതം കൊണ്ട് ധാര്‍മ്മിക മൂല്യമില്ലാത്ത കളികളാണ് ചാനലുകാര്‍ കളിക്കുന്നത്. സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് പ്രതിസന്ധിയില്ലെന്നല്ല അത് തരണം ചെയ്യാന്‍ നമ്മുടെ രാജ്യത്തിന് എന്തു ചെയ്യാനാകുമെന്നു അന്വേഷിക്കാനാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. 

നാട്ടിലെത്തി ബന്ധപ്പെട്ട ഗവണ്‍മെന്ര് അധികൃതരെ വിവരം ധരിപ്പിക്കും. പ്രതിസന്ധികളെ അതിജീവിക്കാന്‍ പഠിച്ച മലയാളി ഇപ്പോഴത്തെ ഗള്‍ഫ് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് സുധാകരന്‍ എംപി പ്രത്യാശിച്ചു. ഒരു രാജ്യത്തിന്രെ നിയമങ്ങളെ വെല്ലുവിളിക്കാന്‍ നമുക്കവകാശമില്ല. നിയമം അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Keywords: Gulf, Damam, Saudi Arabia, Nitaqat,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.