കോഴിക്കോട്: ബൈക്ക് റൈസിംഗിന്റെ വിസ്മയ കാഴ്ചയൊരുക്കി ബാന്‍ഡിഡോസ് പിറ്റ് സ്റ്റോപ്പ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൈക്ക് അഭ്യാസകരാണ് മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ മുതല്‍ സ്വപ്ന നഗരി ബൈക്ക് റൈസിംഗ് ഗ്രൗണ്ടായി മാറിയിരുന്നു. പൊടിപാറ്റിയും ബൈക്കുകള്‍ ശബ്ദത്തോടെ മുകളിലേക്കുയര്ത്തിയും കാണികളില്‍ ആവേശം നിറച്ച മത്സരത്തില്‍ 100 ലധികം പേര് പങ്കെടുത്തു. ബൈക്ക് റൈസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 10 സെക്ഷനായാണ് മത്സരം നടന്നത്.
ഫോറിന് ഓപ്പണ്‍ ക്ലാസ് , ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ്, വാന്ഡിറ്റ് ഓപ്പണ്‍, നൊവൈസ് മോട്ടോ വണ്‍സ്, നൊവൈസ് മോട്ടോ ടു, ബിഗിനേഴ്സ് മോട്ടോ റൈസ്, ബിഗിനേഴ്സ് മോട്ടോറൈസ് ടു, ഗിയര്ലൈസ് ക്ലാസ്, ഇന്റര്‍ മീഡിയേറ്റ്, മലബാര്‍ ക്ലാസ് എന്നീ വിഭാഗങ്ങളിലായാണ് ബൈക്കിലെ താരങ്ങള്‍ മാറ്റുരച്ചത്.
മത്സരത്തില്‍ ഉള്‍പ്പെടുത്തിയ റൗണ്ടുകളെല്ലാം വ്യത്യസ്തമായിരുന്നു. ഫോറിന് ഓപ്പണ്‍ ക്ലാസില്‍ ആറു ലാപ്പുകളിലായി വിദേശ നിര്‍മ്മിത ബൈക്കുകളുമായാണ് അഭ്യാസികള്‍ ഗ്രൗണ്ടിലെത്തിയത്. ദേശീയ താരങ്ങളായ തൃശൂര്‍ സ്വദേശി മഹേഷ്, ബാംഗ്ലൂരുകാരന്‍ നരേഷ്, സുഹൈല്‍ മന്‍സൂര്‍ എന്നിവരുടെ മാസ്മരിക പ്രകടനം മത്സരത്തിലെ ഹൈലൈറ്റായി. ജില്ലയില്‍ ആദ്യമായി നടത്തിയ അന്താരാഷ്ട്ര ബൈക്ക് റൈസിംഗ് കാണാന്‍ യുവാക്കളുടെ നീണ്ടനിര തന്നെയാണ് സ്വപ്ന നഗരിയിലേക്ക് ഒഴുകിയെത്തിയത്. മത്സരത്തിന്റെ ഭാഗമായി ആഡംബര കാറുകളുടെ റൈസിംഗും ഉണ്ടായിരുന്നു.
മികച്ച റൈഡറായി മഹേഷ് തൃശൂരിനെ തെരഞ്ഞെടുത്തു. മികച്ച ബൈക്ക് നിര്മ്മിച്ചവര്ക്കുള്ള ബെസ്റ്റ് ട്യൂണര്‍ പുരസ്കാരത്തിന് മൈസൂര്‍ സ്വദേശി മുന്നാഭായിയെ തെരഞ്ഞെടുത്തു. നേരത്തെ ബാന്‍ഡിഡോസ് പിറ്റ് സ്റ്റോപ്പിന്റെ ഫഌഗ് ഓഫ് പഞ്ചായത്ത്- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. എം.കെ രാഘവന് എം.പി, സിറ്റി പൊലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment