Latest News

വിമാനത്തിലെത്തി ആഭരണ കവര്‍ച്ച: സംഘത്തലവന്‍ അറസ്റ്റില്‍

കോഴിക്കോട്: ദല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിന്‍െറ സൂത്രധാരനെ ദല്‍ഹിയില്‍നിന്നും പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബുലന്ത് ഷാര്‍ സ്വദേശിയും ദല്‍ഹി ചാന്ദ്ബാഗിലെ എ.ടി.എസ്.എസ് എന്‍റര്‍പ്രൈസസ് ഉടമയുമായ ഹാജി സോണി എന്ന നസറുദ്ദീന്‍ സോണി എന്ന കാജാ(46)യാണ് പിടിയിലായത്.

എലത്തൂര്‍ എസ്.ഐ. പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദല്‍ഹി പൊലീസിലെ ആന്‍റി റൗഡി വിങ്ങിന്‍െറ സഹായത്തോടെയാണ് ചാന്ദ്ബാഗിനടുത്ത ഗോകുല്‍പുരിയിലെ വസതിയില്‍നിന്ന് ഇയാളെ പിടികൂടിയത്.

മുമ്പ് സ്വര്‍ണപ്പണിക്കാരായ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെ കേരളത്തിലേക്ക് അയച്ച് രണ്ടു വര്‍ഷമായി കവര്‍ച്ച നടത്തി വരികയാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളായ കവര്‍ച്ചക്കാര്‍ കേരളത്തിലെത്തി കവര്‍ച്ച ചെയ്യുന്ന ആഭരണങ്ങള്‍ ദല്‍ഹിയിലെത്തിച്ച് വീതം വെക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍നിന്ന് 30 ലക്ഷം രൂപയുടെ ആഭരണം കവര്‍ന്നതായാണ് ഹാജി സോണി സമ്മതിച്ചത്.

പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ടു വര്‍ഷമായി സംഘം മാല പൊട്ടിക്കല്‍ തുടരുകയായിരുന്നു. സംഘത്തിന് യാത്ര ചെയ്യാനായി ദല്‍ഹി രജിസ്ട്രേഷനുള്ള മൂന്ന് ബൈക്കുകള്‍ ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ചതായും പൊലീസ് പറഞ്ഞു. വിമാനത്തില്‍ കേരളത്തിലെത്തി കവര്‍ച്ചാമുതലുമായി ട്രെയിനിലാണ് സംഘം മടങ്ങിയിരുന്നത്. ന്യൂദല്‍ഹി കൃഷ്ണനഗറിലെ മുഹമ്മദ് ഷക്കീല്‍ മാലിക് (30), ഗാസിയബാദ് സ്ട്രീറ്റ് നമ്പര്‍ 15ലെ നൗഷാദ് അലി (24) എന്നിവരെ കഴിഞ്ഞ മാസം 17ന് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ദല്‍ഹി സംഘത്തെക്കുറിച്ച് പൊലിസിന് സൂചന ലഭിച്ചത്.

ഹാജി സോണിയുടെ അനുജന്‍ അസ്ലം, അസീസ്, അജൂര്‍, ബുജ്റ എന്നിവരടക്കം പത്തോളം പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.