Latest News

ഷാര്‍ജയില്‍ സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ്; കണ്ണൂര്‍ സ്വദേശികള്‍ക്ക് പണം നഷ്ടമായി

ഷാര്‍ജ: ഷാര്‍ജയിലെ അല്‍നഹ്ദയില്‍ വീണ്ടും സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികള്‍ക്ക് 750 ദിര്‍ഹം നഷ്ടമായി.
നമ്പര്‍ പ്ളേറ്റില്ലാത്ത പള്‍സര്‍ ബൈക്കിലെത്തിയ അറബ് വംശജരാണ് തട്ടിപ്പ് നടത്തിയത്. ജോലി കഴിഞ്ഞ് അല്‍നഹ്ദയിലെ ഡേ റ്റുഡേ സെന്‍ററിന് പിറകുവശത്തെ സര്‍വീസ് റോഡിലൂടെ മടങ്ങുമ്പോഴാണ് തട്ടിപ്പിനിരയായതെന്ന് കണ്ണൂര്‍ സ്വദേശികളായ ബിജോയിയും ഷാജിയും പറഞ്ഞു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവിടെ മയക്കുമരുന്ന് വില്‍പനയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചെന്നും കൈയിലുള്ള കവറുകളും തിരിച്ചറിയല്‍ രേഖകളും പരിശോധിക്കണമെന്നും ഇവരോട് പറഞ്ഞു. ആദ്യം കവറുകള്‍ പരിശോധിച്ച സംഘം തുടര്‍ന്ന് പഴ്സ് വാങ്ങി പരിശോധന നടത്തി. രേഖകള്‍ നോക്കിയ ശേഷം പണം എടുക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇവര്‍ ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന സംഘം ഷാജിയെ പിടിച്ച് തള്ളി. ഇതിനിടയില്‍ ബിജോയിയുടെ പഴ്സിലുണ്ടായിരുന്ന 700 ദിര്‍ഹമും ഷാജിയുടെ പഴ്സിലെ 50 ദിര്‍ഹമും കൈക്കലാക്കിയ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു.
തട്ടിപ്പിനെത്തിയവര്‍ അറബിക്ക് പുറമെ മുറിയന്‍ ഹിന്ദിയിലും സംസാരിച്ചതായി ഇരകള്‍ പറഞ്ഞു. സംഭവം നടന്ന ഉടന്‍ ഫോണില്‍ വിളിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബുഹൈറ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജോലിത്തിരക്ക് കാരണം സാധിച്ചില്ലെന്ന് ബിജോയിയും ഷാജിയും പറഞ്ഞു.
കഴിഞ്ഞ ദിവസം ദുബൈ-ഷാര്‍ജ അതിര്‍ത്തിയില്‍ വെച്ച് മലപ്പുറം സ്വദേശിക്ക് ഇത്തരം സംഘത്തിന്‍െറ മര്‍ദനമേറ്റിരുന്നു. ഇതേ ദിവസം മറ്റൊരു സംഭവത്തില്‍ ബംഗ്ളാദേശി യുവാവിന് പണവും രേഖകളും നഷ്ടപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.