കോഴിക്കോട്: കുടുംബത്തെ കരകയറ്റാന്‍ മണലാരണ്യത്തിലേക്ക് പറന്ന ഗൃഹനാഥന്‍ ആരോരുമില്ലാതെ ആശുപത്രികിടക്കയില്‍. മാങ്കാവ് കൊമ്മേരി മനയ്ക്കല്‍ മുരളീധരന്‍ (50) ആണ് ആഴ്ചകളായി റിയാദിലെ ആശുപത്രി വെന്‍റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് ഇതെങ്ങനെ സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
റിയാദിലെ എക്സ് ടി 21 അല്‍ ഇമാം ആശുപത്രിയിലാണ് മുരളീധരനുള്ളത്. പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാരെന്നതും അജ്ഞാതം. സുഹൃത്തുക്കളുടെ തിരച്ചിലിനൊടുവിലാണ് ആശുപത്രികിടക്കയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് വന്നെത്തിയ ദുരന്തം എന്താണെന്നുപോലുമറിയാതെ നെട്ടോട്ടത്തിലാണ് ഭാര്യ ബീന.
2011 ആഗസ്റ്റ് 30നാണ് ഡ്രൈവര്‍ ജോലിക്ക് ഇദ്ദേഹം റിയാദിലേക്ക് പുറപ്പെട്ടത്. ജോലിയില്‍ തൃപ്തനല്ലാത്ത കാര്യം പലപ്പോഴും സൂചിപ്പിച്ചതായി ഭാര്യ പറഞ്ഞു. കുറഞ്ഞ ശമ്പളമാണെങ്കിലും മിക്ക ദിവസങ്ങളിലും ഫോണ്‍ വിളിക്കുമായിരുന്നു. മാര്‍ച്ച് 14ന് രാത്രി 10നാണ് അവസാനം വിളിച്ചത്. സുഹൃത്തിനൊപ്പം ഒരു സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് പലതവണ തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ നാട്ടുകാരായ മുഹമ്മദ് റാഫി, മുസ്തഫ, ഗഫൂര്‍ എന്നിവരെ വിവരമറിയിച്ചു. റിയാദിലെ പലരുമായി ഇവര്‍ ബന്ധപ്പെട്ടപ്പോഴാണ് ആശുപത്രിയിലുള്ള വിവരമറിയുന്നത്.
കൂറ്റന്‍ കെട്ടിടത്തിനു താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ഫയര്‍ ഫോഴ്സ് ആശുപത്രിയിലെത്തിച്ചതാണെന്നാണ് സൃഹൃത്തുക്കള്‍ക്ക് ലഭിച്ച വിവരം. കാഴ്ച വൈകല്യമുള്ള മകനും ഭാര്യയും രണ്ടു വയസ്സുകാരനുമുള്‍പ്പെടുന്ന കുടുംബമാണ് ഇവരുടേത്. കുടുംബത്തിന്‍െറ ഏക ആശ്രയവും റിയാദില്‍നിന്ന് വല്ലപ്പോഴുമെത്തുന്ന പണമാണ്. പ്രയാസങ്ങള്‍ക്കിടെ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ദുരന്തമായി പുതിയ വിവരമെത്തിയത്.ഭര്‍ത്താവിനെ നാട്ടിലെത്തിക്കാനാവശ്യപ്പെട്ട് ഭാര്യ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയെ കണ്ട് സങ്കടം ബോധിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫാക്സ് സന്ദേശവും അയച്ചിട്ടുണ്ട്. ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ആരെങ്കിലും സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

(കടപ്പാട്: മാധ്യമം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment