Latest News

ദീപക്കിന്റേത് അപകടമരണമല്ല; തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്

Kerala, Thaliparambu, Student, Deepak, Raging
തളിപ്പറമ്പ്: ബൈക്കിനു പിന്നില്‍ കാറിടിച്ചു മരിച്ച എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ദീപക്കിനെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചാണെന്ന് പോലീസിന്റെ എഫ്‌ഐആര്‍. രാശിപുരം പോലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുമ്പുവടികൊണ്ട് മൂന്നു തവണ തലയ്ക്കടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപക്കിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദിനേശിശന്റെ മൊഴി കൂടി പരിശോധിച്ചാണ് പോലീസ് എഫ്‌ഐആര്‍ തയാറാക്കിയത്. 

സേലം ജ്ഞാനമണി എന്‍ജിനിയറിംഗ് കോളജ് ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥി തളിപ്പറമ്പ് വിക്രാനന്തപുരം ക്ഷേത്രത്തിനു സമീപത്തെ പദ്മനാഭന്‍ ഷീല ദമ്പതികളുടെ മകന്‍ ദീപക്ക് വധക്കേസില്‍ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിലായ ഏഴു പ്രതികളുടെ പേരിലും കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരുന്നു. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ പത്തനംതിട്ടയിലെ ഡേവിഡ് ചെറിയാന്‍ (20), കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ജിതിന്‍ ജോണ്‍ (20), ഡാനിഷ് ജോണ്‍ (21), നടുവില്‍ സ്വദേശി മിഥുന്‍ (21), മലപ്പുറം സ്വദേശി ശരത് (20), താമരശേരി പുതുപ്പാടി സ്വദേശി ബിജോ (20), കോഴിക്കോട് കിനാലൂരിലെ അശ്വന്ത് (20) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 

ദീപക്കിന്റെ അടുത്ത ബന്ധു മഹേഷിന്റെ പരാതിയിലാണു രാശിപുരം പോലീസ് കേസെടുത്തത്. രാശിപുരം ആയാര്‍കോവിലില്‍ അണ്ടല്ലൂര്‍ റെയില്‍വെ ഗേറ്റിനു സമീപമാണു സംഭവം നടന്നത്. സുഹൃത്ത് ദിനീഷ് ജോസഫിന്റെ മോട്ടോര്‍ സൈക്കിളിനു പിറകിലിരുന്ന് ദീപക്ക് സേലം നാമക്കല്‍ ദേശീയപാതയിലൂടെ പോകുമ്പോള്‍ ഒന്നാം പ്രതി അശ്വന്തും മറ്റു ആറ് പ്രതികളും കാറില്‍ ഇവരെ പിന്തുടരുകയായിരുന്നു. പ്രതികളെ കണ്ടയുടന്‍ ദിനീഷ് മോട്ടോര്‍ സൈക്കിളിനു വേഗത കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ കാറിന്റെ ഡോര്‍ വഴി ഇരുമ്പ് വടികൊണ്ട് ദീപക്കിനെ അടിക്കുകയും തുടര്‍ന്ന് കാറിടിച്ചു മോട്ടോര്‍ സൈക്കിള്‍ വീഴ്ത്തുകയുമായിരുന്നു.

Keywords: Kerala, Thaliparambu, Student, Deepak, Raging

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.