ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് 1984ലുണ്ടായ കലാപത്തിന്റെ ഭാഗമായി നടന്ന സിക്ക് കൂട്ടക്കൊലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കലാപത്തില്‍ ടൈറ്റ്‌ലര്‍ക്ക് പങ്കില്ലെന്ന സിബിഐയുടെ കണ്ടെത്തല്‍ കോടതി തള്ളി. സിക്ക് കൂട്ടക്കൊലയയില്‍ ടൈറ്റ്‌ലറുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. 2007ല്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ ടൈറ്റ്‌ലര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി.
കലാപത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാപക്കേസ് അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ സജ്ജന്‍കുമാര്‍, എച്ച്.കെ.എല്‍ . ഭഗത്ത് എന്നിവര്‍ക്കൊപ്പം ടൈറ്റ്‌ലര്‍ക്കും കലാപത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സി.ബി.ഐ. ഇത് അംഗീകരിച്ചില്ല. ആക്രമണം നടക്കുമ്പോള്‍ ടൈറ്റ്‌ലര്‍ തീന്‍മൂര്‍ത്തി ഭവനിലായിരുന്നുവെന്നാണ് സി.ബി.ഐ. കോടതിയില്‍ വാദിച്ചത്.

Keywords: National, Sikh riot, Jagdeesh Taitler, Congress leader,

No comments:
Post a Comment