Latest News

ദിനേശ് മണി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എം ദിനേശ് മണിയെ തിരഞ്ഞെടുത്തു. സി.വി പൗലോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പ് ഐക്യകണ്ഠമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. എം.വി ഗോവിന്ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ദിനേശ് മണി ജില്ലാ സെക്രട്ടറി ആയത്.

ദിനേശ് മണിയെ സെക്രട്ടറിയാക്കാന്‍ പിണറായി വിജയന്‍ നടത്തിയ നീക്കം ജില്ലാ കമ്മിറ്റിയില്‍ വി.എസ്. വിഭാഗം ഒരിക്കല്‍ ശക്തമായി എതിര്‍ത്തു തോല്‍പിച്ചിട്ടുള്ളതാണ്. അന്ന് അംഗങ്ങളുടെ പെരുമാറ്റത്തില്‍ ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചാണ് പിണറായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിപ്പിക്കാനും സി.എം. ദിനേശ് മണിയെ പകരം ജില്ലാ സെക്രട്ടറിയാക്കാനുമായിരുന്നു പിണറായി വിഭാഗം ലക്ഷ്യമിട്ടിരുന്നത്. അത് നടപ്പാക്കുന്നതിനായി പിണറായി വിജയന്‍ തന്നെ കമ്മിറ്റിയില്‍ പങ്കെടുത്തെങ്കിലും വി.എസ്. പക്ഷം വഴങ്ങിയില്ല.

എന്നാല്‍, ദിനേശ് മണി കസേരയില്‍ എത്തിയാല്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടുമെന്ന വിശ്വാസം ഇപ്പോള്‍ വി.എസ്. പക്ഷത്തിനുണ്ട്. ജില്ലയിലെ നേതാക്കള്‍ക്ക് പാര്‍ട്ടി കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ പങ്കൊന്നുമില്ല. ദൈനംദിന കാര്യങ്ങളില്‍ തങ്ങളോട് വലിയ ആലോചനയൊന്നുമില്ലെന്നും സെക്രട്ടറി ഏതാനും ചിലരുടെ അഭിപ്രായത്തെ മാത്രമാണ് പരിഗണിക്കുന്നതെന്നും പിണറായിപക്ഷ നേതാക്കള്‍ക്കും പരിഭവമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.