Latest News

അറസ്റ്റ് വാറണ്ടന്റ്; മുഷാറഫ് കോടതിയില്‍നിന്ന് രക്ഷപ്പെട്ടു

ഇസ്ലാമാബാദ്: ജാമ്യം നീട്ടി നല്‍കാന്‍ കോടതി വിസമ്മതിച്ചതോടെ പാകിസ്താന്‍ മുന്‍ പ്രസിഡന്റ പര്‍വേസ് മുഷാറഫ് ഒളിവില്‍പ്പോയി. ഇസ്ലാമാബാദ് ഹൈക്കോടതി വിധി വന്നതിനു പിന്നാലെ മുഷാറഫിനെ അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്‍മാര്‍ കോടതി വളപ്പില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ജസ്റ്റീസ് ഷൗഖത്ത് അസീസ് സിദ്ധിഖിയാണ് ജാമ്യം നീട്ടി നല്‍കാന്‍ കഴിയില്ലെന്നു വിധിച്ചത്.

കോടതി വിധി വന്നതിനു പിന്നാലെ പോലീസ് മുഷാറഫിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്വന്തമായി അംഗരക്ഷകരുള്ള മുഷാറഫ് അവരുടെ സഹായത്തോടെ കോടതിയില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് മുഷാറഫ് കോടതിയില്‍നിന്നു കടന്നുകളഞ്ഞത്.

പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷാറഫ് കോടതികളെ വരുതിയില്‍ നിര്‍ത്താനും ശ്രമിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ജഡ്ജിമാരെ അദ്ദേഹം തടങ്കലിലാക്കിയിരുന്നു. ഇതടക്കം നിരവധി കേസുകളാണ് മുഷാറഫിനെതിരേയുള്ളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അദ്ദേഹം പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നാലിടത്തു പത്രിക നല്‍കിയെങ്കിലും നാലും പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാലും നിരസിക്കുകയായിരുന്നു.

അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ വിദേശത്തേക്കു പോയ മുഷാറഫ് കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മടങ്ങിയെത്തുന്നത്. 2007 നവംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും ജഡ്ജിമാരെ പിരിച്ചുവിട്ടതിനും അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് മുഷാറഫിനെതിരേ വിചാരണ നടക്കുന്നത്. ബലൂച് നാഷണലിസ്റ്റ് നേതാവ് അക്ബര്‍ ബുഗ്തിയുടേയും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മരണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.