Latest News

മുംബൈ സ്‌ഫോടനം: മൂന്ന് പ്രതികള്‍ക്ക് കൂടി നാലാഴ്ചത്തെ സാവകാശം നല്‍കി കോടതി ഉത്തരവ്

National news, Mumbai blast, Sanjay Dutt, Accused, Surrender, Supreme Court,
ന്യൂഡല്‍ഹി: മുബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ക്കു കൂടി കീഴടങ്ങാന്‍ നാലാഴ്ച സാവകാശം നല്‍കി സുപ്രീം കോടതി ഉത്തരവിട്ടു. അല്‍താഫ് അലി, ഇസാ മേമന്‍, യൂസഫ് നല്‍വാല എന്നിവര്‍ക്കാണ് സാവകാശം അനുവദിച്ചത്. 

ബുധനാഴ്ച സഞ്ജയ് ദത്തിന് കോടതി നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. ചികിത്സയ്ക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ട യൂസഫ് ഖാന്റെ ഹര്‍ജി നിരസിച്ചു. ജയിലില്‍ ചികിത്സ ലഭ്യമാക്കുമെന്ന് കോടതി ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം അപേക്ഷ തള്ളിയ സൈബുന്നീസ ഖാസിയുടെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Keywords: National news, Mumbai blast, Sanjay Dutt, Accused, Surrender, Supreme Court, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.