Latest News

കുറ്റം തെളിഞ്ഞാൽ രാജിവയ്ക്കുമെന്ന് ഗണേഷ് കുമാർ

Kerala, KB Ganesh Kumar,
തിരുവനന്തപുരം: രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഗണേഷ് കുമാര്‍ പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും സത്യാവസ്ഥ ബോധ്യപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ നിലപാടിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 'കുട്ടികളുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞു, ഈ പണം സ്വന്തം പേരില്‍ വേണമെന്ന് യാമിനി ആവശ്യപ്പെട്ടു, യാമിനി തങ്കച്ചിയല്ലാതെ മറ്റാരും തന്നെ ആക്രമിച്ചിട്ടില്ല, യാമിനിയുടെ കൈ ഒടിഞ്ഞിട്ടുണ്ടോയെന്നത് പരിശോധിക്കണം, ഗണേഷ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ ബ്ളാക്മെയിലിങ്ങെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. അഴിമതിരഹിതമായ ഭരിക്കാന്‍ ശ്രമിച്ചതാണ് ആക്രമണങ്ങള്‍ക്കു കാരണം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കാന്‍ തയാറാണ്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. ഗൂഢാലോചനയുടെ പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

Keywords: Kerala, KB Ganesh Kumar, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.