36 ദിവസം തുടര്‍ച്ചയായി കാസര്‍കോട് നടന്ന സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കാന്‍ തയാറായത്. ഇതു പ്രകാരം ദുരിത ബാധിതരുടെ കടങ്ങള്‍ക്ക് ആറു മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ തീരുമാനത്തിന്റെ വ്യക്തമായ ലംഘനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കാസര്‍കോട് വെള്ളൂര്‍ സ്വദേശി എ. ശശികലക്കാണ് എത്രയും പെട്ടെന്ന് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് കാണിച്ച് കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരു മാസം പിന്നിടുന്നതിന് മുന്‍പ് ഉണ്ടായിരിക്കുന്ന ഈ നടപടി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതി ന് ഉണ്ടായ വീഴ്ച്ചയാണ് തുറന്നു കാട്ടിയിരിക്കുന്നത്.
കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ പ്രജിതയുടെ ചികിത്സക്കായാണ് ഇവര്‍ 20.05.2010 ന് പതിനായിരം രൂപ വായ്പ എടുത്തത്. പലിശ പെരുകി 14244 രൂപ അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് മകളെ ചികിത്സിച്ചതിന്റെ ഫലമായി വീടും പുരയിടവും നഷ്ടപ്പെട്ട ഇയാള്‍ വാടക മുറിയിലാണ് താമസിക്കുന്നത്. ഈ കുടുംബത്തിന് നിരവധി ബാങ്കുകളിലായി ലക്ഷ കണക്കിന് രൂപ കടവുമുണ്ട്. കൂലിപണിക്കാരായ ഈ കുടുംബത്തിന് വായ്പ എടുക്കാന്‍ ജാമ്യം നിന്ന ആള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
(Indiavision)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment