പീഡനത്തിനിരയായ കുട്ടിയുടെ വീടിന് സമീപത്താണ് മനോജ്കുമാര്‍ താമസിച്ചിരുന്നത്. കുമാര്‍ രണ്ടു ദിവസം കുട്ടിയെ വീട്ടില്‍ വെച്ചു പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ലൈംഗിക പീഡനത്തിനുമാണ് കമാറിനെതിരെ പോലീസ് കേസെടുത്തത്.
നാലു ദിവസം മുമ്പു തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു വയസുകാരിയെ നിഷ്ഠൂരമായി മാനഭംഗം ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെ ഗാന്ധി നഗറിലാണു സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ഫ്‌ളാറ്റില്‍ നിന്നു കുട്ടിയുടെ ഞരക്കം കേട്ടതിനെത്തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണു ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
തുടര്‍ന്ന് അടുത്തുള്ള സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ വൈകുന്നരത്തോടെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്) ലേക്കു മാറ്റി. പിഞ്ചുകുഞ്ഞിനെ ക്രൂരമായി മാനഭംഗം ചെയ്യുന്നതിനെതിരേ ഡല്‍ഹിയില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാവുകയാണ്.
ഈ മാസം 15നാണു ഗാന്ധിനഗറിലെ വീട്ടില്‍നിന്നു കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരം കെട്ടിടത്തിന്റെ താഴെയുള്ള ഫ്‌ളാറ്റില്‍ നിന്ന് ഞരക്കവും കരച്ചിലും കേട്ടു നടത്തിയ അന്വേഷണത്തില്‍ രക്തത്തില്‍ മുങ്ങിയനിലയില്‍ അവശയായാണു കുട്ടിയെ കണെ്ടത്തിയത്. ഭക്ഷണംപോലും നല്‍കാതെ രണ്ടു ദിവസത്തോളം അക്രമി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നു മെഴുകും എണ്ണക്കുപ്പിയും കണ്ടെടുത്തെന്നും ഗുഹ്യഭാഗങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ന്യൂഡല്‍ഹി: ക്രൂരമായ മാനഭംഗത്തിനിരയായി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണെ്ടന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ചികിത്സയോടു പ്രതികരിക്കുന്നുണ്ട്. പെണ്‍കുട്ടിയെ ഐസിയുവില്‍ തുടരേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ എട്ടംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകരടക്കം നിരവധി പേരാണ് ആശുപത്രിക്കു വെളിയില്‍ പ്രതിഷേധപ്രകടനം നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment