Latest News

തീവ്രവാദിയായി മുദ്രകുത്തിയ സുലാഹുദ്ദീന്‍ ആശങ്കയില്‍

ഒരിടവേളക്കു ശേഷം ബോസ്റ്റണ്‍ മാരത്തണിനിടെ സ്ഫോടനം അമേരിക്കയെ മാത്രമല്ല, ലോകത്താകമാനം ഞെട്ടിച്ച സംഭവമാണ്. സെപ്തംബര്‍ പതിനൊന്നിനു ശേഷമുണ്ടായ വലിയ ആക്രമണമെന്നാണ് ഒബാമ പോലും അതിനെ വിശേഷിപ്പിച്ചത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം അമേരിക്കന്‍ ജനതയെ ഭീതിയിലാഴ്ത്തി. ‌തീവ്രവാദികളുടെ ലക്ഷ്യത്തില്‍നിന്ന് തങ്ങള്‍ അകലെയല്ലെന്ന തോന്നലുണ്ടാക്കാന്‍ ഇത് കാരണമാക്കി.

അതേസമയം മുസ്ലിങ്ങളെ ലോകത്തിന്‍റെ കണ്ണില്‍ സംശയത്തിന്‍റെ നിഴലിലാക്കാന്‍ ഇത് കാരണമാക്കി. തെറ്റുകാരെന്ന് മുദ്രകുത്തി മുസ്ലിം ജനത ഒരിക്കല്‍ക്കൂടി പ്രതികൂട്ടില്‍ നിര്‍ത്തപ്പെടുന്ന കാഴ്ചയാണ് ബോസ്റ്റണ്‍ സ്ഫോടനവും നല്‍കുന്നത്. മോറോക്കന്‍ വിദ്യാര്‍ത്ഥിയായ സുലാഹദ്ദീന്‍റെ അനുഭവം സാക്ഷ്യപ്പെടുത്തന്നതും ഇതു തന്നെയാണ്. മോറോക്കന്‍ വിദ്യാര്‍ത്ഥിയായ സുലാഹദ്ദീന്‍ ബാര്‍ഹോം എന്ന പതിനേഴുകാരന്‍ മാരത്തണില്‍ പങ്കെടുക്കാനാണ് ബോസ്റ്റണില്‍ എത്തിയത്. എന്നാല്‍ സ്ഫോടനത്തിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.
സ്ഫോടനത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരുടെ നിരയില്‍ സുലാഹദ്ദീനെയും അമേരിക്കന്‍ പോലീസ് ഉള്‍പ്പെടുത്തി.

കൂട്ടുകാരും ബന്ധുക്കളും പറഞ്ഞാണ് സുലാഹദ്ദീന്‍ ബോസ്റ്റണ്‍ സ്ഫോടനത്തില്‍ സംശയിക്കുന്നവരുടെ ചിത്രങ്ങളില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രത്തില്‍ സുലാഹദ്ദീനെയും മറ്റൊരാളെയുമാണ് സംശയത്തിന്‍റെ ചുവന്ന കള്ളിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തീവ്രവാദിയായി മുദ്ര കുത്തപ്പെട്ടെന്ന തിരിച്ചറിവ് പരിഭ്രാന്തനാക്കിയെങ്കിലും രാത്രി ഒരു മണിയോടെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ സുലാഹദ്ദീന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടു.

ഞാന്‍ സുലാഹദ്ദീന്‍. എഫ്ബിഐ അന്വേഷിക്കുന്ന ആള്‍ ഞാനാവണം- പോലീസ് സ്റ്റേഷനില്‍ ചെന്ന സുലാഹദ്ദീന്‍ പറഞ്ഞു. തുടര്‍ന്ന് ഐഡി കാര്‍ഡും സാമൂഹ്യ സുരക്ഷാ നമ്പരും കൈമാറി. ഏതാണ്ട് ഇരുപത്തിയഞ്ച് മിനിറ്റ് മാത്രമാണ് പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നത്. ഏതാനും ഫോണ്‍ വിളികള്‍ക്കുശേഷം താന്‍ സ്വതന്ത്രനാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ ഇരുപത് മിനിറ്റ് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിവന്നത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ഒരു പിഴവിന്‍റെ പേരിലാണ് താന്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടത്. എന്നാല്‍ സൈബര്‍ ഇടങ്ങള്‍ വഴി തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ട തന്‍റെ നിസഹായത വെളിപ്പെടുത്തുകയാണ് സുലാഹദ്ദീന്‍..

നാലുവര്‍ഷംമുമ്പാണ് മോറോക്കോയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് സുലാഹദ്ദീന്‍റെ കുടുംബം. അപ്പനുമമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയ അമേരിക്കന്‍ പോലീസിന്‍റെ നടപടിയോട് ആരോട് പരാതി പറയുമെന്ന ആശങ്കയിലാണ് സുലാഹദ്ദീന്‍. സ്കൂളിന്‍റെ പ്രതിനിധിയായിട്ടാണ് സുലഹദ്ദീന്‍ ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുത്തത്. മൊമെന്‍റം അത് ലറ്റിക്ക് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ജൂനിയര്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള സുലാഹദ്ദീന്‍ ബോംബ് സ്ഫോടനത്തില്‍ ആശങ്കാകുലനായിരുന്നുവെങ്കിലും എഫ്ബിഐയുടെ അന്വേഷണ വിവരങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടാണ് താന്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വിവരം അറിയാതെ പോയത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നോക്കിയപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം തനിക്ക് മനസിലായതെന്നാണ് സുലാഹദ്ദീന്‍ പറയുന്നത്. താന്‍ സംശയത്തിന്‍റെ നിഴലിലാണെന്ന് പറയുന്ന 250 സന്ദേശങ്ങളാണ് ഫേസ്ബുക്കില്‍ വന്നത്. ഒളിമ്പിക്സില്‍ മത്സരിക്കണമെന്നാഗ്രഹിക്കുന്ന സുലാഹദ്ദീന്‍ തന്‍റെ കോച്ചുമൊത്താണ് മാരത്തണില്‍ പങ്കെടുക്കാനെത്തിയത്.

വ്യാഴാഴ്ചയാണ്‌ എഫ്ബിഐ സ്ഫോടനത്തില്‍ സംശയിക്കുന്നവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍തന്നെ സുലഹദ്ദീന്‍റെ ചിത്രം പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല. തീവ്രവാദിയായി മുദ്രകുത്തപ്പെട്ട ഒരാളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സുലാഹദ്ദീന് സംശയമുണ്ട്.

(കടപ്പാട്: ഇന്ത്യാവിഷന്‍)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.