Latest News

ഒബാമക്ക് വിഷം പുരട്ടിയ കത്ത്: ആയോധന പരിശീലകന്‍ പിടിയില്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് വിഷം പുരട്ടിയ കത്ത് അയച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മിസിസ്സിപ്പി സ്വദേശിയായ ആയോധന പരിശീലകന്‍ എവററ്റ് ഡച്കെ എന്ന 41കാരനാണ് പിടിയിലായത്. ഇയാളുടെ വീട്ടിലും മുന്‍ വ്യാപാരസ്ഥാനത്തിലും എഫ്.ബി.ഐയും കാപിറ്റോള്‍ പൊലീസും നടത്തിയ റെയ്ഡിനുശേഷമാണ് പിടികൂടിയത്.

ടുപലോയിലുള്ള വസതിയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മിസിസിപ്പി പൊലീസ് മേധാവി ടോണി കാള്‍ടണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് ഇയാളുടെ വീട്ടില്‍ തെരച്ചില്‍ നടന്നത്. നഗരത്തില്‍ ഇയാള്‍ നടത്തി വന്ന ആയോധന പരിശീലന കേന്ദ്രത്തിലും റെയ്ഡ് നടന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇതേ പ്രദേശത്തുള്ള മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ വിട്ടയക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.