തിരുവനന്തപുരം: മുന്‍മന്ത്രി ഗണേഷ് കുമാര്‍ ഭാര്യ ഡോ. യാമിനി തങ്കച്ചിയോടു പരസ്യമായി മാപ്പു പറഞ്ഞേക്കും. ഇതു സംബന്ധിച്ച് കൂടിയാലോചന നടക്കുകയാണ്. ഗണേഷ് മാപ്പു പറയണമെന്ന് ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായി യാമിനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
മുഖ്യമന്ത്രിയുടെയും മന്ത്രി ഷിബു ജോണിന്റെയും സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതിലും യാമിനി വനം മാഫിയയെ സഹായിച്ചെന്ന ആരോപണത്തിലുമാണ് മാപ്പു പറയുന്നത്. ഇതിനായി ഗണേഷ് വാര്‍ത്താസമ്മേളനം വിളിച്ചേക്കും.

തിരുവനന്തപുരം കുടുംബകോടതിയില്‍ നല്കിയ വിവാഹമോചന ഹര്‍ജി പിന്‍വലിക്കാനും ഗണേഷ് അപേക്ഷ നല്കിയിട്ടുണ്ടണ്ട്. ഇരുവരും സംയുക്തമായായിരിക്കും കോടതിയെ സമീപിക്കുന്നത്. യാമിനിക്കെതിരായ പരാതി പിന്‍വലിക്കാന്‍ െ്രെകംബ്രാഞ്ചിനു കത്തുനല്കും.
Keywords: Kerala, Ganesh Kumar, Yamini Tankachi

No comments:
Post a Comment