Latest News

തട്ടിപ്പ് കേസ് വ്യക്തിപരമായ പകപോക്കലെന്ന് യുവതി

ദോഹ: ദുബൈയിലെ ട്രേഡിങ് കമ്പനിയുടെ പേരിലുള്ള ഓണ്‍ലൈന്‍ കറന്‍സി, സ്വര്‍ണ വ്യാപാരത്തിന്‍െറ മറവില്‍ താന്‍ ദോഹയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായ വാര്‍ത്ത സത്യവിരുദ്ധവും വാര്‍ത്തക്കാധാരമായ പരാതി കെട്ടിച്ചമതുമാണെന്ന് ആരോപണ വിധേയയായ മലയാളി യുവതി.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിനെസംബന്ധിച്ച് യാതൊരുവിധ അറിവുമില്ലാതെ പ്രവര്‍ത്തിച്ചതിന്‍െറ ഫലമായാണ് ഡി.എച്ച് ഇന്‍വെസ്റ്റ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയിലും വേള്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡിലും പണം നിക്ഷേപിച്ച ദോഹയിലെ പരാതിക്കാരനായ വ്യാപാരിക്ക് ലാഭവിഹിതം കിട്ടാതെ പോയതെന്ന് യുവതി ദുബൈയില്‍ നിന്നയച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ഒന്നിന്‍െറ ഡിക്ളറേഷന്‍ പ്രകാരവും അപ്രൂവല്‍ ലെറ്റര്‍ പ്രകാരവും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്‍െറ ലാഭ, നഷ്ട സാധ്യതകള്‍ എന്താണെന്ന് നിക്ഷേപകരെ വ്യക്തമായി ധരിപ്പിച്ചിരുന്നു. നിക്ഷേപകര്‍ അല്‍സദ്ദ് എക്സ്ചേഞ്ച് മുഖേന ഡി.എച്ച് ഇന്‍വെസ്റ്റ്മെന്‍റ് കണ്‍സള്‍ട്ടന്‍സിക്കും വേള്‍ഡ് ഇന്‍ഡക്സ് ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡിനും നേരിട്ടാണ് തുക നല്‍കിയത്. തന്നോട് പരാതിക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും യുവതി പറയുന്നു. മേല്‍പറഞ്ഞ കമ്പനികളുടെ അനേകം രാജ്യങ്ങളിലുള്ള സെയില്‍സ് ഏജന്‍റുമാരെപോലെ ദുബൈയിലുള്ള ട്രേഡിങ് കമ്പനിയുടെ സെയില്‍സ് ഏജന്‍റായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്.
പരാതിക്കാരന്‍െറ ഭീഷണികളടങ്ങിയ ഇ-മെയിലുകളും ടെലിഫോണ്‍ കോളുകളും കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഖത്തറിലുള്ള യൂത്ത്ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയെ സമീപിച്ചതും നാട്ടിലെത്തിയതും. തുടര്‍ന്ന്, മാതാവിന്‍െറയും ഏകമകളുടെയും അത്താണിയായ താന്‍ ജോലി ആവശ്യാര്‍ഥം ദുബൈയില്‍ എത്തുകയായിരുന്നെന്ന് യുവതി പറയുന്നു.
തന്നെ വ്യക്തിപരമായി അപമാനിക്കുന്ന പരാതിക്കാരനെതിരെ കേരള പൊലീസ് എന്‍.ആര്‍.ഐ സെല്‍, കേരള വനിതാ കമീഷന്‍, ഡി.ജി.പി എന്നിവക്ക് പുറമെ പ്രവാസികാര്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
പരാതിക്കാരന്‍ ആരോപിക്കുന്ന വിധത്തില്‍ ഖത്തറിലോ നാട്ടിലോ യു.എ.ഇയിലോ തനിക്കെതിരെ കേസ് നിലവിലില്ല. ജോലിയുടെ ഭാഗമായി നിയമപരമായി ചെയ്ത നടപടികളുടെ പേരില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയും പരാതിക്കാരന്‍െറ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാത്തതിന് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇതിനെതിരെ ഖത്തറിലും ഇന്ത്യയിലും ക്രിമിനല്‍, സിവില്‍ നടപടികളനുസരിച്ച് നിയമപരമായി മുന്നോട്ടുപോകുമെന്ന് യുവതിയുടെ അഭിഭാഷകനായ ഹാഷിക്ക് അറിയിച്ചു. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമായല്ലാതെ ഒരുവിധബന്ധമോ സുഹൃത്തുക്കളോ തനിക്കില്ലെന്നും യുവതി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.